28-December-2023 -
By. Business Desk
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ അക്യൂമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഇന്ത്യ ലിമിറ്റഡ് ക്ലയന്റ് റഫറല്‍ പദ്ധതി അവതരിപ്പിച്ചു. ഈ പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് അവര്‍ റഫറല്‍ ചെയ്യുന്ന ക്ലയന്റ്‌സ് നല്‍കുന്ന കമ്മീഷന്റെ 25 ശതമാനം അടുത്ത ദിവസം അവരുടെ ബാങ്ക് അക്കൗണ്ടില്‍ റഫറല്‍ കമ്മീഷനായി ക്രഡിറ്റ് ആകുമെന്ന് അക്യൂമെന്‍ മെന്റര്‍ ടി.എസ് അനന്തരാമന്‍ അറിയിച്ചു.ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ദിവസവും അധികവരുമാനം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. നിലവിലെ അക്യൂമെന്‍ ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ക്യു ആര്‍ കോഡ് നല്‍കും. ഈ കോഡ് ആര്‍ക്കും അയച്ചു കൊടുക്കാം. ഇങ്ങനെ റഫര്‍ ചെയ്യുന്ന ഉപഭോക്താവ് നല്‍കുന്ന കമ്മീഷന്‍ തുകയുടെ 25 ശതമാനം പരിധിയില്ലാതെ റഫര്‍ ചെയ്യുന്ന ആളിന്റെ അക്കൗണ്ടിലേക്ക് തൊട്ടടുത്ത ദിവസം തന്നെ എത്തും. ജീവിതാവസാനം വരെ ഈ തുക ലഭിച്ചു കൊണ്ടിരിക്കും എന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. കമ്മീഷന്‍ ലഭിക്കാന്‍ മാസാവസാനം വരെ കാത്തിരിക്കേണ്ടി വരില്ല.
കമ്മീഷന്‍ തുകയ്ക്ക് പരിധിയും ഉണ്ടാവില്ല.സെബിയുടെ 37 സെലെക്ടഡ് ബ്രോക്കേഴ്‌സില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ഥാപനമാണ് അക്യൂമെന്‍. കേരളത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന അക്യൂമെന്‍ അടുത്ത വര്‍ഷം ഇന്ത്യയിലും വിദേശത്തുമായി 30 പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കുമെന്നും ടി.എസ് അനന്തരാമന്‍ അറിയിച്ചു. വിപുലീകരണത്തിന്റെ ഭാഗമായി നിലവിലുള്ള വൈവിധ്യങ്ങളായ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും പുറമെ ഇന്‍ഷുറന്‍സ് സേവനങ്ങളും ആരംഭിച്ചതായി അക്യൂമെന്‍ ഡയറക്ടര്‍ അഖിലേഷ് അഗര്‍വാള്‍ പറഞ്ഞു. 30 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള അക്യൂമെനിന്റെ റിസര്‍ച്ച് ഡിവിഷനില്‍ നിന്ന് സൗജന്യ പോര്‍ട്ട് ഫോളിയോ റീഷെഫഌംഗ്, സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ എങ്ങനെ നിക്ഷേപിക്കണം, എങ്ങനെ ട്രേഡ് ചെയ്യണം എന്ന് വനിതകള്‍ക്ക് പരിശീലനം തുടങ്ങിയ സേവനങ്ങള്‍ ആരംഭിച്ചതായി മാനേജിംഗ് ഡയറക്ടര്‍ അക്ഷയ് അഗര്‍വാള്‍ പറഞ്ഞു.
മിഡില്‍ ഈസ്റ്റ് വിപണി വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇക്വിറ്റി, കമ്മോഡിറ്റി, കറന്‍സി, ആല്‍ഗോ, റെഡിമേഡ് പോര്‍ട്ട്‌ഫോളിയോ, ബോണ്ടുകള്‍, മ്യൂച്ചല്‍ ഫണ്ട് എന്നീ സേവനങ്ങള്‍ അക്യൂമെനില്‍ ലഭ്യമാണെന്ന് സെയില്‍സ് വിഭാഗം മേധാവി ബിജു തെരുവന്‍ പറഞ്ഞു.കൊച്ചി ആസ്ഥാനമായ അക്ക്യൂമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഇന്ത്യ ലിമിറ്റഡ് മുപ്പത് വര്‍ഷത്തിലേറെയായി ധനകാര്യ സേവനങ്ങള്‍ നല്‍കി വരുന്നു. ബ്രാഞ്ചുകളും ഫ്രാഞ്ചൈസികളുമായി രാജ്യത്തുടനീളം ആയിരത്തില്‍പരം ശാഖകളുള്ള അക്ക്യൂമെന്‍ എല്ലാ നിക്ഷേപകര്‍ക്കുമുള്ള വണ്‍ സ്‌റ്റോപ് സൊല്യൂഷന്‍ ആണ് അക്ക്യൂമെന്‍. ഇക്വിറ്റിസ്, കമ്മോഡിറ്റിസ്, കറന്‍സീസ്, അല്‍ഗോ, മ്യൂച്ചല്‍ ഫണ്ട്, ഐ പി ഒ, ബോണ്ട്‌സ്, എസ് എല്‍ ബി എം, ഇന്‍ഷുറന്‍സ്, ഡെപ്പോസിറ്ററി, റിസര്‍ച്ച്, എസ് എം ഇ ലിസ്റ്റിംഗ്, ട്രെയിനിങ് തുടങ്ങിയ സേവനങ്ങള്‍ നല്‍കി വരുന്നു.